SignIn
Kerala Kaumudi Online
Monday, 25 May 2026 8.43 AM IST

നിയന്ത്രണം വിട്ട് കാറ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി

s
അങ്ങാടിപ്പുറം കോട്ടക്കൽ റോഡിൽ വൈലോങ്ങരയിൽ കടയിലേക്ക് കാർ ഇടിച്ചു കയറിയ നിലയിൽ

പെരിന്തൽമണ്ണ: തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നിയന്ത്രണം വിട്ട് കാറ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി കാറും കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു. അങ്ങാടിപ്പുറം കോട്ടക്കൽ റോഡിലെ വൈലോങ്ങരയിലാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. പാങ്ങ് സ്വദേശിയായ തൈരനിൽ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. വൈലോങ്ങര ലിബർട്ടി ക്ലബ് ആൻഡ് ലൈബ്രറിയും രണ്ട് കച്ചവട സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കരിങ്കല്ലത്താണി സ്വദേശികളായ നാലു പേരായിരുന്നു കാറിലെ യാത്രക്കാർ. ആർക്കും പരിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL