SignIn
Kerala Kaumudi Online
Monday, 25 May 2026 9.37 AM IST

അംഗത്വം സ്വീകരിച്ചു

kc

കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച സംസ്ഥാന വൈസ് ചെയർമാൻ വാമനപുരം പ്രകാശ് കുമാറടക്കമുള്ളവർ കേരള കോൺഗ്രസിൽ ചേർന്നു. കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചു. സമ്മേളനം പി.സി തോമസ് എക്‌സ് എം.പി ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, വാമനപുരം പ്രകാശ് കുമാർ, പ്രൊഫ.ഡി.കെ ജോൺ, ഏബ്രഹാം കലമണ്ണിൽ, ഏലിയാസ് സഖറിയ, ജയ്‌സൺ ജോസഫ്, ജോണി ചെക്കിട്ട, എ.കെ ജോസഫ്, പാച്ചല്ലൂർ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL