
കൊല്ലം: കളക്ടറായി ആനി ജൂല തോമസ് ചുമതലയേറ്റു. എ.ഡി.എം ടി.കെ.വിനീതിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കളക്ടർ എൻ.ദേവീദാസ് ചുമതല കൈമാറി. 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. വ്യവസായ വകുപ്പിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയിലായിരിക്കെയാണ് കൊല്ലത്തേക്ക് നിയമനം. കയർവികസന വകുപ്പ് ഡയറക്ടർ, ദേശീയ കയർ ഗവേഷണ പഠനകേന്ദ്രം ഡയറക്ടർ, കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടർ എന്നീ അധികചുമതലകളും വഹിച്ചിരുന്നു. തിരുവല്ല മേപ്രാൽ സ്വദേശിയാണ്. ബാങ്കറായ ഷിബു ജോയ് എഡിസണാണ് ഭർത്താവ്. ചാർട്ടഡ് അക്കൗണ്ടന്റ് ഹൃദ്യ അന്ന ഇടിക്കുള, മാനേജ്‌മെന്റ് വിദ്യാർത്ഥി ജോൺ തോമസ് ഇടിക്കുള എന്നിവർ മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
