SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.55 AM IST

90​ കാ​രി അ​ട​ക്കം 14 പേരെ തെ​രു​വു​നാ​യ കടിച്ചുകീറി

dog

അ​ഞ്ചാ​ലും​മൂ​ട്: തൃക്കരുവയിൽ തെരുവുനായയുടെ ആക്രമണത്തിൽ തൊണ്ണൂറികാരിയടക്കം 14 പേർക്ക് കടിയേറ്റു. കടിയേറ്റവരിൽ അധികവും പ്രായമുള്ളവരാണ്. മറ്റ് നാ​യ്​ക്ക​ളെയും ആക്രമിച്ച നാ​യ​യെ ഉച്ചയോടെ കാ​ഞ്ഞാ​വെ​ളി ജം​ഗ്ഷന് സ​മീ​പത്ത് ചത്ത നിലയിൽ കണ്ടെത്തി.

കാ​ഞ്ഞാ​വെ​ളി ഭാ​ഗ​ത്താ​ണ് നാ​യ​യെ ആ​ദ്യം ക​ണ്ട​ത്. വേ​ളി​ക്കാ​ട് ഭാ​ഗ​ത്ത് വ​ച്ച് മ​ധുവിന്റെ (38) മു​ഖ​ത്ത് ക​ടി​ച്ചു. തുടർന്ന് പ്രാ​ക്കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യ നാ​യ, വീ​ടി​ന് സ​മീ​പം നിൽ​ക്കു​ക​യാ​യി​രു​ന്ന ഓ​മ​ന​യ​മ്മയെ (90) ആ​ക്ര​മി​ച്ചു. നി​ല​ത്തുവീ​ണ ഇ​വ​രു​ടെ​യും മു​ഖ​ത്താ​ണ് ക​ടി​ച്ച​ത്. ഓ​മ​ന​യ​മ്മ​യെ ര​ക്ഷി​ക്കാ​നെ​ത്തി​യവരെയും നാ​യ ആ​ക്ര​മി​​ച്ചു.
വീ​ടി​ന്റെ വ​രാ​ന്ത​യിൽ ക​യ​റി കാ​ഞ്ഞാ​വെ​ളി മൂ​ലെ​വെ​ളി മു​ഹ​മ്മ​ദ് കു​ഞ്ഞി​നെ​യും (65) കടിച്ചു. പ്രാ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ സ​ര​സ്വ​തി (70), അ​ജ​യ​ഘോ​ഷ് (48), വ​ന്മ​ള സ്വ​ദേ​ശി ശെൽ​വ​ൻ (55) എന്നിവർക്കും ക​ടി​യേ​റ്റു. പ​രിക്കേ​റ്റ​വർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി. വ​ന്മ​ള സ്വ​ദേ​ശി​യാ​യ ഒ​രാൾ​ക്ക് വാ​ക്‌​സിൻ അ​ലർ​ജി ഉ​ണ്ടാ​യ​തി​നാൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. നാ​യ​യ്​ക്ക് പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സം​ശ​യ​മു​ണ്ട്. ച​ത്ത നാ​യ​യു​ടെ പോ​സ്റ്റ്‌​മോർ​ട്ടം ഓ​ല​യി​ലെ ജി​ല്ലാ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യിൽ ന​ട​ക്കും.

മുമ്പും സ​മാ​ന സം​ഭ​വ​ങ്ങൾ
തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് കേ​ര​ള​കൗ​മു​ദി നേ​ര​ത്തെ റി​പ്പോർ​ട്ട് ചെ​യ്​തി​രു​ന്നു. കാ​ഞ്ഞാ​വെ​ളി ഉൾ​പ്പടെ​യു​ള്ള പ്ര​ധാ​ന ജംഗ്​ഷ​നു​ക​ളിൽ കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ്​ക്കൾ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാർ​ക്ക് നേ​രെ തി​രി​യു​ന്ന​തും അ​പ​ക​ട​ങ്ങൾ ഉ​ണ്ടാകു​ന്ന​തും പ​തി​വാ​ണ്. മാ​സ​ങ്ങൾ​ക്ക് മുമ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ വൃദ്ധനും അ​ടു​ത്തി​ടെ ഉ​ത്സ​വം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യു​വാ​വി​നും തെരുവുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തിൽ പ​രിക്കേ​റ്റി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL