SignIn
Kerala Kaumudi Online
Monday, 25 May 2026 9.33 AM IST

ശാഖ വാർഷികവും കുടുംബ സംഗമവും

കൊല്ലം: എസ്.എൻ.ഡി.പി യോഗം 4836-ാം നമ്പർ പാമ്പുറം സി. കേശവൻ മെമ്മോറിയൽ ശാഖ വാർഷികവും കുടുംബ സംഗമവും പഠനോപകരണ വിതരണവും 18ന് രാവിലെ 9.30 മുതൽ 3 വരെ പാമ്പുറം അക്കാദമിയിൽ നടക്കും. നിയുക്ത ചാത്തന്നൂർ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ. സുകൃതൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഗുരുനാരായണ സേവാനികേതനിലെ ആശ പ്രദീപ് ഗുരുധർമ്മ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ ആർ. ഗാന്ധി, വനിതാ സംഘം പ്രസി‌ഡന്റ് ലജിത വിജയൻ എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി എസ്. ശ്രീലാൽ സ്വാഗതവും വനിത സംഘം സെക്രട്ടറി ഉഷ രാജു നന്ദിയും പറയും. ഉച്ചയ്ക്ക് 2 മുതൽ ഗുരുദേവ ക്വിസ് മത്സരവും തുടർന്ന് പഠനോപകരണ വിതരണവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL