SignIn
Kerala Kaumudi Online
Monday, 25 May 2026 10.22 AM IST

തൊഴിലിൽ ഉറപ്പില്ല തൊഴിലുറപ്പിനോട് സലാം

കാരണം തൊഴിലാളി സൗഹൃദമല്ലാത്ത മാറ്റങ്ങൾ

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിലെ നി​ബന്ധനകൾ കടുത്തതോടെ, അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് പദ്ധതി​യി​ൽ നി​ന്ന് കൊഴിഞ്ഞുപോയത് 5 ലക്ഷത്തിലധികം തൊഴിലാളികൾ. തൊഴിലാളി സൗഹൃദമല്ലാത്ത മാറ്റങ്ങൾ നടപ്പാക്കാൻ തുടങ്ങി​യതോടെ പ്രായം ചെന്നവർക്കും മറ്റും ജോലി​യി​ൽ തുടരാനാവാത്ത അവസ്ഥയാവുകയായി​രുന്നു.

മുൻകാലങ്ങളിൽ ഗ്രാമീണ ജനതയ്ക്ക് തൊഴിലും വരുമാനവും നൽകുക എന്നുള്ളതായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാ പി​ന്നീട് ആസ്തി സൃഷ്ടിക്കലിനായി പ്രാധാന്യം. സംസ്ഥാനത്ത് 40.46 ലക്ഷം കുടുംബങ്ങൾക്കാണ് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡ് ഉള്ളത്. ഈ കുടുംബ തൊഴിൽ കാർഡുകളിൽ 59.44 ലക്ഷം തൊഴിലാളികൾ ഉണ്ട്. ഇതിൽ 19.46 ലക്ഷം കുടുംബങ്ങളിലെ 22.71 ലക്ഷം തൊഴിലാളികൾ ആണ് മൂന്ന് വർഷത്തിനിടെ തൊഴിലുറപ്പിൽ പണി​യെടുത്ത സജീവ തൊഴിലാളികൾ. പദ്ധതിയിലെ പുതി​യ നിബന്ധനകൾ മൂലം അഞ്ചു വർഷത്തിനിടയിൽ 3.83 ലക്ഷം കുടുംബങ്ങളിലെ 5.11 ലക്ഷം തൊഴിലാളികൾ കൊഴിഞ്ഞുപോയിട്ടുണ്ട്.

ജോലി ചെയ്താൽ 14 ദിവസത്തിനകം വേതനം നൽകണമെന്നാണ് തൊഴിലുറപ്പ് നിയമത്തിൽ പറയുന്നത്. വൈകിയാൽ തൊഴിലാളികൾക്ക് നിശ്ചിത തുക നഷ്ടപരിഹാരം നൽകണം. എന്നാൽ പലപ്പോഴും വേതനം മാസങ്ങളോളം വൈകുന്നത് പതിവാണ്.

വിഷയങ്ങൾ


 ഹാജർ എടുക്കുന്നത് നാഷണൽ മൊബൈൽ മോണിട്ടറിംഗ് സിസ്റ്റം വഴി

 തൊഴിലുറപ്പ് സൈറ്റിലുള്ള മേറ്റ്മാരുടെയും തൊഴിലാളികളുടെയും മൊബൈൽ ഫോണുകളിൽ നെറ്റ് വർക്ക് മോശമായാൽ പലപ്പോഴും ഹാജർ കിട്ടാറില്ല

 ഇത് കാരണം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും, വേതനവും വൈകും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL