SignIn
Kerala Kaumudi Online
Monday, 25 May 2026 9.36 AM IST

ബദറുദ്ദീൻ കുഞ്ഞ് സ്മാരക സൂപ്പർ മെഗാ ക്വിസ്

കരുനാഗപ്പള്ളി: ക്ലാപ്പന ചൈതന്യ നഗർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആയിരംതെങ്ങ് കടത്തു കടവിൽ ബദറുദ്ദീൻ കുഞ്ഞ് സ്മാരക സൂപ്പർ മെഗാ ക്വിസ് 7 ന് വൈകിട്ട് നാലു മുതൽ ഗ്രന്ഥശാല അങ്കണത്തിൽ നടക്കും. യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പങ്കെടുക്കാം. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന യു.പി, ഹൈസ്കൂൾ വിജയികൾക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ ലഭിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പുസ്തകങ്ങളും സമ്മാനി​ക്കും..ആനുകാലികം, മലയാള സാഹിത്യം, കേരളം അടിസ്ഥാന വിവരങ്ങൾ എന്നിവയാണ് വിഷയങ്ങൾ. താത്പര്യമുള്ള കുട്ടി​കൾ പേര്, ക്ലാസ്, സ്ഥലം എന്നിവ 9605583915.(സെക്രട്ടറി​ മനോജ് അഴീക്കൽ) എന്ന നമ്പറി​ൽ അയയ്ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL