SignIn
Kerala Kaumudi Online
Monday, 25 May 2026 9.37 AM IST

സ്ത്രീത്വത്തിന്റെ മഹത്വം സ്ത്രീകൾ തിരിച്ചറിയണം

anafa-

കൊല്ലം: സ്ത്രീത്വത്തിന്റെ മഹത്വം സ്ത്രീകൾ തിരിച്ചറിയണമെന്ന് ഡോ. ലക്ഷ്മി കുമാരിയമ്മ പറഞ്ഞു. പെരുമൺ സംബോധാരണ്യത്തിൽ സംബോധ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്ത്രീശക്തിചിന്തനം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഒരു സ്ത്രീയായി പോയില്ലേ എന്നു ദുഖിക്കുന്നവരുടെ എണ്ണം കൂടുന്നതിനു കാരണം തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള ദൗത്യത്തേപ്പറ്റിയും ശക്തിയേപ്പറ്റിയും ബോദ്ധ്യം ഇല്ലാത്തതാണ്. എല്ലാത്തിലും ആത്‌മ ഐക്യം ദർശിക്കാനുള്ള മാതൃഭാവം നമ്മിലുണരുമ്പോൾ ഭേദഭാവങ്ങൾ വെടിഞ്ഞ് ലോകം ഒരു കളിത്തൊട്ടിലായി മാറുമെന്നും അവർ അഭിപ്രായപെട്ടു. വിവേകാനന്ദഗത പ്രാണ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ വേദിക് മിഷൻ ഡയറക്ടർ കൂടിയായ ഡോ. ലക്ഷ്മികുമാരിയമ്മയെ സംബോധ് ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ പാർവ്വതി അനന്തശങ്കരൻ, ധനലക്ഷ്മി, ആശ അശോകൾ, ഷിംജി, വസന്ത എന്നിവർ ചേർന്ന് സംബോധാരണ്യത്തിൽ സ്വീകരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL