SignIn
Kerala Kaumudi Online
Monday, 25 May 2026 10.24 AM IST

ആശുപത്രിക്കെതിരെ അപവാദ പ്രചാരണം

അഞ്ചൽ: അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന യൂനുസ് മെമ്മോറിയൽ ആശുപത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നതായി ആശുപത്രി ഡയറക്ടർമാരായ ഡോ. അംനാഷ് സലാം, ഡോ. അബ്ദുൽ സലം, പി.ആർ.ഒ. അനീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചൽ പാലമുക്ക് സ്വദേശിയുടെ അധീനതയിലുളള ഓൺലൈൻ മാദ്ധ്യമത്തിലൂടെയാണ് പ്രചാരണങ്ങൾ. ദശാബ്ദങ്ങളായി നല്ല രീതയിൽ അഞ്ചലിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിക്കെതി​രെ യാതൊരു ആരോപണവും ഇതുവരെ ണ്ടായിട്ടില്ല. ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ചാണ് പ്രചരണം നടത്തുന്നത്. അടുത്തിടെ അഞ്ചലിലെ മറ്റൊരു പ്രമുഖ ആശുപത്രിക്ക് എതിരെയും ഈ സംഘം സോഷ്യൽ മീഡിയായിലൂടെ കുപ്രചരണം നടത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL