SignIn
Kerala Kaumudi Online
Monday, 25 May 2026 9.30 AM IST

കെ.പി.എസ്.ടി.എ പ്രതിഷേധം

kpsta

കൊല്ലം: പ്രീ പ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടെയും ഫെബ്രുവരിയിലെ ഓണറേറിയം വെട്ടിക്കുറച്ച ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉത്തരവ് പൂർണമായും പിൻവലിച്ച് മുഴുവൻ ഓണറേറിയവും നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ശ്രീഹരി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.സാജൻ, ട്രഷറർ ഒ.ജയകൃഷ്ണൻ,​ വൈസ് പ്രസിഡന്റുമാരായ എം.ഹരിലാൽ,​ ബൈജു ശാന്തിരംഗം, ജോൺസൺ, എം.എസ്.വിനോദ്, ജോ. സെക്രട്ടറിമാരായ അനിൽകുമാർ, ഷെബിൻ കബീർ, ഉണ്ണി ഇലവിനാൽ, രാജ് ലാൽ, സുമേഷ് ദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL