SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

കെ.ജി.ഒ.എ നീലേശ്വരം ഏരിയാ സമ്മേളനം

kgoa-
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഷിജിത്ത് ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ. ജയപ്രകാശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി. സുനിൽകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി. രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ. സുമ, ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ, ട്രഷറർ പി.കെ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി രമേശൻ കോളിക്കര, വൈസ് പ്രസിഡന്റ് പി.വി ആർജിത, ഡോ. സി.എസ് സുമേഷ്, ഡോ. വിപിൻരാജ് സംസാരിച്ചു. ഭാരവാഹികൾ: എം. അനുസൂര്യ (പ്രസിഡന്റ്), കെ.എൻ മനോജ് കുമാർ, ഡോ. സി.എച്ച് മുജീബ് റഹ്മാൻ (വൈസ് പ്രസിഡന്റുമാർ), വി. സുനിൽകുമാർ (സെക്രട്ടറി), കെ.വി സുധാകരൻ, എം.കെ ശ്രുതി ( ജോയിന്റ് സെക്രട്ടറിമാർ), വി. മധുസൂദനൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL