SignIn
Kerala Kaumudi Online
Monday, 25 May 2026 7.49 AM IST

ചാണപ്പാറ ദേവി വാദ്യസംഘം അരങ്ങേറ്റം

panchari

കണിച്ചാർ : പഞ്ചാരി കൊട്ടിക്കയറി ചാണപ്പാറ ദേവി വാദ്യസംഘത്തിലെ കലാകാരന്മാരും കലാകാരികളും അരങ്ങേറം ഉജ്വലമാക്കി. വാദ്യസംഘത്തിന്റെ ആറാമത് ബാച്ചിന്റെ അരങ്ങേറ്റമാണ് ആസ്വാദകർക്ക് വേറിട്ട അനുഭവമായത്. ആറ് മുതൽ 30 വയസ്സുവരെയുള്ളവരായിരുന്നു അരങ്ങേറ്റം കുറിച്ചത്. വാദ്യ കുലപതി മാലൂർ അനിരുദ്ധൻ ആശാന്റെയും പ്രവീൺ ആശാന്റെയും ശിക്ഷണത്തിൽ 2015 ലാണ് ചാണപ്പാറ ദേവി വാദ്യസംഘം ആരംഭിച്ചത്.ഇതുവരെ ആറു ബാച്ചുകളിലായി 200 ഓളം വാദ്യ കലാകാരന്മാരെയാണ് വാദ്യസംഘം നാടിന് സമ്മാനിച്ചത്. വാദ്യസംഘം ഭാരവാഹികളായ അശ്വന്ത് മനോളി, കെ.എസ്. അശ്വിൻ, അക്ഷയ് രാജ്, അജയ് കൃഷ്ണ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. പഞ്ചാരിമേളം അരങ്ങേറ്റം ആസ്വദിക്കാൻ നിരവധി ആളുകയായിരുന്നു ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL