SignIn
Kerala Kaumudi Online
Monday, 25 May 2026 10.23 AM IST

മണ്ണ് പരിശോധന പരിശീലനം നൽകി

mannu
മണ്ണ് പരിശോധന പരിശീലന ക്ലാസിൽ നിന്ന്‌

പയ്യാവൂർ: ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ ഭരണസമിതി അംഗങ്ങൾക്ക് മണ്ണ് പരിശോധനയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റി (പി.ഡി.എസ്) കോ. ഓർഡിനേറ്റർ പി.വി. മേഘ പരിശീലന ക്ലാസിന് നേതൃത്വം നൽകി. അലക്സ് നഗറിൽ ഈ മാസവും മൈക്കിൾഗിരിയിൽ അടുത്ത മാസവും മണ്ണ് പരിശോധന നടത്തും. പടന്നക്കാട് കാർഷിക സർവകലാശാലയുടെ സർട്ടിഫൈഡ് പച്ച കക്കപ്പൊടിയും ഗ്രീൻ ചന്ദ്രഗിരി ജൈവവളവും ബയോഫിഷ് മത്സ്യ ജൈവവളവും അംഗങ്ങളായ കർഷകർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചു. കമ്പനി ചെയർമാൻ കെ.ജെ ചാക്കോ കൊന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അക്കൗണ്ടന്റ് സി.കെ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കറിയ നെല്ലൻകുഴി, ജനാർദ്ദനൻ കൂട്ടുംമുഖം, ജിജി ചെറിയാൻ, സജീഷ് കുടിയാന്മല, ദേവസ്യ മടമ്പം, സജി ചെമ്പേരി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, MANNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL