SignIn
Kerala Kaumudi Online
Monday, 25 May 2026 10.24 AM IST

മഴക്കാലപൂർവ ശുചീകരണം

suchee
മഴക്കാലപൂർവ ശുചീകരണ പഞ്ചായത്ത്തല യോഗം പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: മഴക്കാലപൂർവ ശുചീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പഞ്ചായത്ത്‌ തല യോഗം പയ്യാവൂർ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
പി.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദനക്കാംപാറ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.വി രതീഷ് വിഷയാവതരണം നടത്തി. പഞ്ചായത്ത്‌ സെക്രട്ടറി സ്മിത, പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് എന്നിവർ പ്രസംഗിച്ചു. വിവിധ വാർഡ് മെമ്പർമാർ, വകുപ്പ് മേധാവികൾ, എ.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, വിവിധ സന്നദ്ധ സംഘടന ഭാരവാഹികൾ, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് തല ശുചീകരണം, മാസ് ക്ലീനിംഗ്, മാസ് ക്ലോറിനേഷൻ എന്നീ പരിപാടികൾ ആസൂത്രണം ചെയ്തു.

മഴക്കാലപൂർവ ശുചീകരണ പഞ്ചായത്ത്തല യോഗം പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SUCHEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL