SignIn
Kerala Kaumudi Online
Monday, 25 May 2026 9.44 AM IST

ഡീലിൽ കോൺഗ്രസും ബി.ജെ.പിയും 'സയാമീസ് ഇരട്ടകൾ': എം.വി ജയരാജൻ

mvj
എം.വി ജയരാജൻ

കാസർകോട്: കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയവും സാമ്പത്തികവുമായ രഹസ്യ ധാരണകൾ തുടരുകയാണെന്നും ഇരുപാർട്ടികളും 'സയാമീസ് ഇരട്ടകളെ പോലെ' ഒരേ നിലപാടുകളിലാണ് പ്രവർത്തിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1965 മുതൽ തന്നെ കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നുവെന്നും ആ രാഷ്ട്രീയരീതി ഇന്നും തുടരുകയാണ്. ഡീലിന്റെ ഭാഗമായാണ് എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് ഉയർത്തുന്ന ആരോപണങ്ങൾ. എൽ.ഡി.എഫ് ഒരിക്കലും വർഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ലെന്നും അതുകൊണ്ട് കഴിഞ്ഞ ഒരു ദശാബ്ദമായി കേരളം വലിയ വർഗീയ കലാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണെന്നും ജയരാജൻ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്, എൽ.ഡി.എഫ് സർക്കാരിനെ പുറത്താക്കുക എന്നതാണ് ഇരുവരുടെയും പ്രധാന ലക്ഷ്യമെന്നും ജയരാജൻ ആരോപിച്ചു. വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ഭരണമാണ് എൽ.ഡി.എഫ് തുടരുന്നതെന്നും, അതിന് ജനപിന്തുണ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, PRES MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL