SignIn
Kerala Kaumudi Online
Monday, 25 May 2026 9.37 AM IST

കള്ളാർ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം

maveli

കള്ളാർ: സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴിലുള്ള കള്ളാർ മാവേലി സ്റ്റോർ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം ഒമ്പതിന് രാവിലെ പത്തരക്ക് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഓൺലൈനായി നിർവ്വഹിക്കും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളാകും. നവീകരിച്ച മാവേലി സൂപ്പർ സ്റ്റോറിലെ ആദ്യവില്പന കർമ്മം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത നിർവ്വഹിക്കും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ കൂടുതൽ സൗകര്യപ്രദമായി ജനങ്ങൾക്ക് ലഭ്യമാകുമെന്ന് കാഞ്ഞങ്ങാട് ഡിപ്പോ മാനേജർ എം.രവീന്ദ്രൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, MAVELI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL