കൊച്ചി: ടി.എസ്. മുരളി സ്മാരക പുരസ്കാരത്തിന് പി.കെ. മേദിനി അർഹയായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും. ബി.ഇ.എഫ്.ഐയുടെ സ്ഥാപക നേതാവും പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു ടി.എസ്. മുരളി. വിപ്ലവ ഗായികയും നാടകനടിയുമായും പുന്നപ്ര - വയലാർ സ്വാതന്ത്ര്യ സമരസേനാനിയുമായ പി.കെ. മേദിനിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ്, ടി.എൻ. കുമാരൻ സ്മാരക പുരസ്കാരം, കാമ്പിശേരി പുരസ്കാരം, ജനകീയ ഗായികാ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
