SignIn
Kerala Kaumudi Online
Monday, 25 May 2026 10.21 AM IST

പോളിംഗം ബൂത്തിൽ മൊബൈൽ ഫോണിന് നിയന്ത്രണം

coll

കാക്കനാട്: ​വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ.

വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണമായും തടയും.

ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിറുത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കണം. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ് മൊബൈൽ ഫോൺ കീപ്പിംഗ് പൗച്ചിൽ നിക്ഷേപിച്ച് വോളന്റിയർമാരിൽ നിന്ന് ടോക്കൺ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോൺ കൈപ്പറ്റാം.വോട്ടർമാരുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈൽ ഫോൺ കീപ്പിംഗ് പൗച്ച് പോളിംഗ് സ്റ്റേഷനിൽ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമെ ബൂത്തിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഇവർ നിർബന്ധമായും ഫോൺ സൈലന്റ് മോഡിലാക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ELECTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL