SignIn
Kerala Kaumudi Online
Monday, 25 May 2026 9.34 AM IST

മലയാളഭാഷയുടെ സൗഭാഗ്യങ്ങൾ

vayalar
വയലാർ സ്മാരക ട്രസ്റ്റ്‌ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവുമൊത്ത് നടത്തിയ വയലാർ ജന്മദിന സർഗോത്സവം ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മലയാളഭാഷയ്ക്ക് ഒരുപോലെ ലഭിച്ച സൗഭാഗ്യങ്ങളാണ് ചങ്ങമ്പുഴയും വയലാറുമെന്ന് വയലാർ അവാർഡ് ജേതാവ് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. വയലാർ സ്മാരക ട്രസ്റ്റ്‌ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവുമൊത്ത് നടത്തിയ വയലാർ ജന്മദിന സർഗോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴക്കു ശേഷം പ്രണയവും രതിയും ഉത്ഘോഘോഷിച്ച മറ്റൊരാൾ വയലാറാണ്. കേരളത്തിന്റെ വൈകാരിക ചരിത്രം പരിശോധിച്ചാൽ ഇവരുടെ വരികളുടെ സ്വാധീനമോ ശൈലിയോ ഇല്ലാതെ കഴിഞ്ഞ നൂറ്റാണ്ടിൽ ജനജീവിതം ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. സാംസ്‌കാരിക കേന്ദ്രം വൈസ് പ്രസിഡന്റ്‌ അഡ്വ. പി.എ അസീസ് അധ്യക്ഷനായി. അഡ്വ. ബി. സതീശൻ, കവി സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL