SignIn
Kerala Kaumudi Online
Monday, 25 May 2026 7.50 AM IST

ചിത്രകലാ പഠന ക്യാമ്പ്

chith

ആലപ്പുഴ: കേരളചിത്രകല പരിഷത്ത് ജില്ലാകമ്മിറ്റിയും ക്യാമൽ കമ്പനിയുമായി ചേർന്ന് കരുമാടി മുസീരിസ് ബംഗ്ലാവിൽ ഏകദിന ചിത്രകലാ പഠന ക്യാമ്പ് നടത്തി. അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹാൻസൺ ക്യാമ്പംഗം മാത്യു എബ്രഹാമിന് ക്യാൻവാസ് കൈമാറി പരിപാടികൾക്ക് തുടക്കം കുറിച്ചു. ആർ.പാർത്ഥസാരഥി വർമ്മ, ജയ് കുമാർ എന്നിവർ ക്ളാസ് നയിച്ചു. വാർഡ് മെമ്പർ ബിന്ദു, എ.വിജയകുമാരി , സുമ നടേശൻ തുടങ്ങിവർ സംസാരിച്ചു. മീഡിയ കോഡിനേറ്റർ അൻവർ പല്ലനയ്ക്ക് സമഗ്ര സംഭാവനക്കുള്ള ആദരവ് ആർ പാർത്ഥസാരഥി വർമ്മ സമ്മാനിച്ചു. ജില്ലാ സെക്രട്ടറി രാജീവ് കെ.സി.പോൾ സ്വാഗതവും ട്രഷർ ഹണി ഹർഷൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL