SignIn
Kerala Kaumudi Online
Monday, 25 May 2026 8.42 AM IST

വാമനപുരം ചെങ്കോട്ട പിടിച്ചടക്കി സുധീർഷാ

sudheersha

വെഞ്ഞാറമൂട്(തിരുവനന്തപുരം) : പൊളിച്ചാൽ പൊളിയാത്ത കോട്ടകളില്ലെന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട സുധീർഷാ ആ വാചകം അക്ഷരംപ്രതി യാഥാർത്ഥ്യമാക്കി. അര നൂറ്റാണ്ടായി ഇടതിനൊപ്പം അടിയുറച്ചുനിന്ന വാമനപുരം കോട്ട സുധീർഷാ പൊളിച്ചടുക്കി.

സി.പി.എമ്മിന്റെ ജില്ലയിലെ കരുത്തനായ ഡി.കെ.മുരളിയെയാണ് കല്ലറ, പാലോട് സ്വദേശിയായ സുധീർഷാ അട്ടിമറിച്ചത്. 2021ൽ ഡി.കെ.മുരളി 10,242 വോട്ട് ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ ഇത്തവണ സുധീർഷാ 12185 വോട്ടിനാണ് വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കുത്തകയായ കല്ലറ ജില്ലാപാഞ്ചായത്ത് ഡിവിഷൻ തിരിച്ചുപിടിച്ച് സുധീർഷാ സാമ്പിൾ വെടിക്കെട്ട് നടത്തിയിരുന്നു. എന്നാൽ വാമനപുരം മണ്ഡലത്തിൽ ഡി.കെ. മുരളിയെ തോൽപ്പിക്കാനാവുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാൽ, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ചെയ്യാൻ എൽ.ഡി.എഫിന് സാധിച്ചില്ല.

സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകൾ പോലും സുധീർഷയിലേക്ക് മറിഞ്ഞത് എതിരാളിയുടെ പരാജയത്തിന്റെ ആഴം വർദ്ധിപ്പിച്ചു. യുവ വോട്ടർമാർക്കിടയിൽ സുധീർഷയ്ക്കുണ്ടായ സ്വാധീനവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യു.ഡി.എഫിന്റെ താഴെത്തട്ടിലുള്ള ഐക്യവും വിജയത്തിന് പ്രധാന പങ്കുവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUDHEERSHA PALODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA