SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

ഡീൽ കുതന്ത്രം വിലപ്പോവില്ല: രമേശ് ചെന്നിത്തല

s

തിരുവനന്തപുരം: ഡീലിൽ മോദിയുടെത് എ ടീമും ,പിണറായിയുടെത് ബി ടീമുമാണെങ്കിലും കേരളത്തിൽ അവരുടെ കുതന്ത്രം വിലപ്പോകില്ലെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല.ഈ തിരഞ്ഞെടുപ്പിൽ അവർ അടപടലം പൊട്ടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

ആരാണ് എ ടീം, ആരാണ് ബി ടീമെന്നത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഉൾപാർട്ടി പ്രശ്നമാണ്. എന്തൊക്കെ ഡീലുണ്ടെങ്കിലും ഇത്തവണയും ഒരു സീറ്റു പോലും നേടാൻ ബി.ജെ.പിക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ ടീം എൻ.ഡി.എ സർക്കാരുണ്ടാക്കുമെന്ന മോദിയുടെ വാദം മലർപൊടിക്കാരന്റെ സ്വപ്നമാണ്.

കേരളത്തിന് അവകാശപ്പെട്ട പണം എൽ.ഡി.എഫ് കീശയിലാക്കിട്ടുണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്താനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഓരോ തവണയും രംഗത്ത് വന്നിട്ടുള്ളത്. ഇതിൽ നിന്നും മോദി-പിണറായി ഡീൽ നേരത്തെ തന്നെ വ്യക്തമായതാണ്. കേരളത്തിൽ വികസനം കൊണ്ടു വരുമെന്ന് പറയുന്ന ബി.ജെ.പി കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുകയാണ് . വയനാട് ദുരന്തത്തിലെ ധനസഹായത്തിൽ പോലും അതു വ്യക്തമാമെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA