SignIn
Kerala Kaumudi Online
Monday, 25 May 2026 10.04 AM IST

പാക് ഭീകരനെ അജ്ഞാതർ വധിച്ചു

pic

ഇസ്ലാമാബാദ്: പാകിസ്ഥാനി ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു. ഞായറാഴ്ച ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ ജാന്ദേ ബസാർ മേഖലയിൽ വച്ചാണ് ലഷ്‌കറെ ത്വയ്ബയിലെ മുതിർന്ന കമാൻഡറായ ഇയാൾ കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ലഷ്‌കർ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നവരിൽ ഒരാളാണ് ഇയാൾ. ജമ്മു കാശ്മീരിലേക്ക് കടക്കാൻ ഇയാളുടെ നേതൃത്വത്തിൽ ഭീകരർക്ക് പരിശീലനം നൽകിയിരുന്നു. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായികളിൽ ഒരാളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360