
ന്യൂഡൽഹി: ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിദ്യാർത്ഥികൾക്കുള്ള ഡ്രെസ് കോഡ്, പരീക്ഷാഹാളിൽ അനുവദിക്കുന്ന വസ്തുക്കൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ സംബന്ധിച്ചാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.
ഡ്രെസ് കോഡും അനുവദനീയമായ വസ്തുക്കളും
അനുവദനീയമല്ലാത്തവ
പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണമെന്ന് എൻടിഎ അറിയിച്ചു. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തുതന്നെ വിദ്യാർത്ഥികൾ പരീക്ഷാഹാളുകളിൽ എത്തിച്ചേരണം.
പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറിൽ എൻടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ neetug2026@nta.ac.in എന്ന വിലാസത്തിൽ വിവരങ്ങൾ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |