SignIn
Kerala Kaumudi Online
Friday, 19 June 2026 6.03 PM IST

അടുക്കളയിലെ അശ്രദ്ധ വില്ലനായി; യുവതിയുടെ കൈയിൽനിന്ന് 10 സെന്റീമീറ്റർ നീളമുള്ള വിരകളെ പുറത്തെടുത്തു

patient

ബീജിംഗ്: വേദനയ്‌ക്ക് ചികിത്സയ്‌‌ക്കെത്തിയ യുവതിയുടെ ശരീരത്തിൽ നിന്നും 10 സെന്റീമീറ്റർ വീതം വലിപ്പമുള്ള രണ്ട് വിരകളെ പുറത്തെടുത്ത് ഡോക്‌ടർമാർ. ഗ്വാങ്‌ടോങ് പ്രവിശ്യയിലെ ഷെൻഷെൻ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ വാങ് എന്ന യുവതിയുടെ കൈയിൽ നിന്നാണ് വിരകളെ പുറത്തെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലെ പാചകമാണ് യുവതിയുടെ കൈയിൽ വിരകൾ വളരാൻ കാരണമായതെന്ന് ഡോക്‌ടർമാർ പറയുന്നു.

ഒരു വർഷം മുൻപാണ് യുവതിയുടെ കൈയിൽ മുഴ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അസഹ്യമായ വേദന അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. മുഴയുള്ള ഭാഗത്ത് വിരകൾ വളരുന്നുണ്ടെന്ന് മനസിലാക്കിയ ഡോക്‌ടർമാർ ശസ്‌ത്രക്രിയയിലൂടെ അവയെ പുറത്തെടുക്കുകയായിരുന്നു.

'സ്‌പാർഗനം' എന്ന ഇനത്തിൽപ്പെട്ട വിരകളെയാണ് യുവതിയുടെ കൈയിൽ നിന്ന് പുറത്തെടുത്തത്. അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്ന ആളുകളുടെ ശരീരത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു തരം പരാദമാണിതെന്ന് ഡോക്‌ടർമാർ പറയുന്നു.

താൻ വീട്ടിൽ സ്ഥിരമായി തവളയിറച്ചി പാകം ചെയ്യാറുണ്ടായിരുന്നെന്ന് യുവതി ഡോക്‌ടർമാരോട് പറഞ്ഞു. തവളയെ കൊല്ലാൻ ഉപയോഗിച്ച അതേ ചോപ്പിംഗ് ബോർഡും കത്തിയും ഉപയോഗിച്ചാണ് അവർ മറ്റ് വിഭവങ്ങളും തയ്യാറാക്കിയിരുന്നത്. ചോപ്പിംഗ് ബോർഡിൽ പറ്റിയിരുന്ന തവളയുടെ ശരീരത്തിലുണ്ടായിരുന്ന വിരകളുടെ മുട്ടകൾ മറ്റ് വിഭവങ്ങളിലേക്കും അതുവഴി യുവതിയുടെ ശരീരത്തിലേക്കും പ്രവേശിച്ചിരിക്കാമെന്നാണ് ഡോക്‌ടർമാർ കരുതുന്നത്. ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകിയാൽ വിരകളുടെ മുട്ടകൾ നശിക്കുമെന്ന ധാരണ തെറ്റാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.

ഈ വിരകൾ പൂർണവളർച്ചയെത്തില്ല. പകരം ശരീരത്തിലെ കോശങ്ങളിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കും. ഇവ ചർമ്മത്തിനടിയിലൂടെ സഞ്ചരിച്ച് കണ്ണുകളിലും തലച്ചോറിലും വരെയെത്താം. ചർമ്മത്തിന് താഴെ വേദനയോടുകൂടി കാണപ്പെടുന്ന മുഴകൾ ഇതിന്റെ ലക്ഷണമാണ്. അടുക്കളയിലെ ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും'- ഡോക്‌ടർമാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, TREATMENT, WORM, UNHYGIENIC FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360