SignIn
Kerala Kaumudi Online
Friday, 25 September 2026 1.30 AM IST

അഭിമാനം മനു

manu

തിരുവനന്തപുരം : കഴിഞ്ഞ ഗെയിംസിലും ഇന്ത്യ 4-400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിപ്പോൾ ഒരു മലയാളി ടീമിലുണ്ടായിരുന്നു; അജ്മൽ.ഇത്തവണത്തെ വെള്ളിത്തിളക്കത്തിലെ മലയാളി സ്പർശം വയനാട് കാക്കവയൽ സ്വദേശി ടി.എസ്. മനുവാണ്. വയനാടൻ മലനിരകളിൽ നിന്ന് ഓടിത്തുടങ്ങിയ മനുവാണ് ജപ്പാനിലെ ട്രാക്കിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ലാപ്പിൽ ഓടിയത്. ഇന്നലെ രാവിലെ ഹീറ്റ്സിലും മനു ഓടിയിരുന്നു.

കേരള പൊലീസിന്റെ അഭിമാന താരമാണ് സെൻട്രൽ സ്പോർട്സ് ടീം അംഗവും എം.എസ്. പി ബറ്റാലിയനിലെ ഹവിൽദാറുമായ മനു. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി മനു 400 മീറ്ററിൽ വെള്ളിയും 4x400 മീറ്റർ റിലേയിൽ സ്വർണവും നേടിയിരുന്നു. ഏഷ്യൻ ഗെയിംസിന് തൊട്ടുമുമ്പ് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക് സീരീസ് ഫൈനലിൽ 400 മീറ്ററിൽ വെങ്കലവും മനുവിനായിരുന്നു. തിരുവനന്തപുരം സായ് നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ ഇന്ത്യൻ ടീം ഡെപ്യൂട്ടി ചീഫ് കോച്ച് എം.കെ. രാജ്മോഹനു കീഴിലാണ് പരിശീലനം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANU T.S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360