SignIn
Kerala Kaumudi Online
Thursday, 24 September 2026 2.57 AM IST

അയോഗ്യത: മറുപടിക്ക് അധിക സമയം തേടി തൃണമൂൽ വിമതർ

d

ന്യൂഡൽഹി: കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന ഹർജികളിൽ മറുപടി നൽകാൻ നാലാഴ്‌ച കൂടി സമയം ചോദിച്ച് തൃണമൂൽ കോൺഗ്രസ് വിട്ട 20 എംപി.മാർ. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഒഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ലയിച്ച ഇവർ ആവശ്യമറിയിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തെഴുതുകയായിരുന്നു. മറുപടി നൽകാൻ സ്‌പീക്കർ നൽകിയ സമയപരിധി കഴിഞ്ഞ 22ന് കഴിഞ്ഞിരുന്നു.

ആവശ്യമായ രേഖകൾ ശേഖരിക്കാൻ സമയം ആവശ്യമാണെന്ന് എൻ.സി.പി.ഐ പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ കകോലി ഘോഷ് ദസ്തിദാർ പറഞ്ഞു. കൂറുമാറിയ 20 എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജിയുടെ തൃണമൂൽ വിഭാഗമാണ് സ്‌പീക്കർക്ക് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്‌ക്കുള്ളിൽ മറുപടി ആവശ്യപ്പെട്ട് സ്‌പീക്കർ ആഗസ്റ്റ് 26ന് നോട്ടീസ് അയച്ചു. എം.പിമാരുടെ അഭ്യർത്ഥന പ്രകാരം സമയപരിധി 22 വരെ നീട്ടുകയായിരുന്നു.അതേസമയം മമതയും വിമതരും തമ്മിലുള്ള പോരാട്ടം സുപ്രീംകോടതിയിലാണ്. തർക്കത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് രണ്ട് വിഭാഗങ്ങൾക്കും വെവ്വേറെ പേരുകളും ചിഹ്നങ്ങളും അനുവദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360