SignIn
Kerala Kaumudi Online
Thursday, 24 September 2026 11.55 PM IST

'സഞ്ജൂ ഐ ലവ് യൂ' ഗ്യാലറിയിൽ നിന്ന് ഇഷ്ടം തുറന്നുപറഞ്ഞ് പാകിസ്ഥാനി; ഇരുവരും തമ്മിലുള്ള സംഭാഷണം വൈറൽ

READ ENGLISH VERSION

sanju-samson-
സഞ്ജു സാംസൺ

ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഏക ട്വന്റി 20 മത്സരത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ആരാധകനും തമ്മിലുണ്ടായ രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാകിസ്ഥാൻ സ്വദേശിയാണ് സഞ്ജുവിനോടുള്ള ആരാധന തുറന്നുപറഞ്ഞത്. മത്സരശേഷം ഇന്ത്യൻ താരങ്ങൾ സ്റ്റേഡിയത്തിൽ വിശ്രമിക്കുന്നതിനിടെ സ്റ്റേഡിയത്തിന് പുറത്തുനിന്ന ഒരാൾ സഞ്ജുവിനോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.

ആരാധകൻ ആദ്യം ഇഷാൻ കിഷനെയാണ് വിളിക്കാൻ ശ്രമിച്ചത്. എന്നാൽ താരം ശ്രദ്ധിക്കാതെ നടന്നുനീങ്ങിയപ്പോൾ സമീപം നിന്ന സഞ്ജുവിനെ വിളിച്ചു. 'സഞ്ജു, ഐ ലവ് യൂ. അഭിഷേകിനെ ഒന്ന് വിളിക്കാമോ' എന്നായിരുന്ന് ആരാധകൻ സഞ്ജുവിനോട് പറഞ്ഞത്. എന്നാൽ അഭിഷേക് ശർമ ഇപ്പോൾ ഭക്ഷണം കഴിക്കുകയാണെന്നും അതിന് ശേഷം പുറത്തേക്ക് വരുമെന്നും സഞ്ജു മറുപടി നൽകി. മത്സരം ഇപ്പോൾ അവസാനിച്ചതേയുള്ളൂവെന്നും അഭിഷേക് ഭക്ഷണം കഴിച്ച ശേഷം പുറത്തുവരുമെന്നും സഞ്ജു ആരാധകനോട് പറഞ്ഞു.

തുടർന്ന് സഞ്ജു ആരാധകനോട് ഒരു പ്രത്യേക സ്ഥലത്ത് കാത്തിരിക്കണമെന്ന് നിർദേശിക്കുന്നതും വീഡിയോയിൽ കാണാം. ആരാധകൻ അതിന് സമ്മതിക്കുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അയാൾ തന്റെ സ്വദേശം വെളിപ്പെടുത്തിയത്. ‘ഞാൻ അവിടെ കാത്തിരിക്കാം, പക്ഷേ ഞാൻ പാകിസ്ഥാനിൽ നിന്നാണ്. ഐ ലവ് യൂ’ എന്നായിരുന്നു ആരാധകന്റെ വാക്കുകൾ. ഇതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം കൂടുതൽ ശ്രദ്ധേയമായത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള മത്സരം മഴമൂലം അഞ്ച് ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ജപ്പാന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ രണ്ട് റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി.

English Summary

India secured a thrilling two-run victory over Japan in a rain-shortened T20I in Tokyo. After the match, a fan called out to Sanju Samson and asked him to call Abhishek Sharma. Samson explained that Abhishek was having food and would come out later. The fan then revealed he was from Pakistan and expressed his admiration for Sanju, making the conversation viral.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, PAKISTAN FAN, SANJU SAMSON VIRAL VIDEO, SANJU FAN, SANJU SAMSON JAPAN T20I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360