ന്യൂഡൽഹി: നിലവിൽ ഏകദിന-ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യയാണ് ഏറ്റവും മികച്ച ടീമെന്നും ആ നിലവാരത്തിലേക്ക് എത്തുകയെന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും പാകിസ്ഥാൻ പരിശീലകൻ മൈക്ക് ഹെസൺ. ഏഷ്യൻ ഗെയിംസിനായുള്ള ടീമിന്റെ പരിശീലന ക്യാമ്പിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിലവിൽ ഏകദിന-ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യയാണ് ബെഞ്ച് മാർക്ക്. ആ നിലവാരത്തിലേക്ക് എത്തുകയെന്നതാണ് ഞങ്ങളുടെ വെല്ലുവിളി. അതിനായി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ്'-ഹെസൺ പറഞ്ഞു. ഇന്ത്യയെ നേരിടാൻ അവസരം ലഭിച്ചാൽ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുമെന്നും ഹെസൺ വ്യക്തമാക്കി.കഴിഞ്ഞ എഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ നല്ല രീതിയിൽ സമ്മർദം ചെലുത്താൻ പാകിസ്ഥാന് കഴിഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും അവരെ സമ്മർദത്തിലാക്കാൻ ഞങ്ങൾ ശ്രമിക്കും. ഏഷ്യാ കപ്പ് ഐനലിലും അതിന് കഴിഞ്ഞിരുന്നു. എന്നാൽ, ഫൈനലിന് മുൻപ് ഇരു ടീമുകൾക്കും ധാരാളം മത്സരങ്ങൾ കളിക്കാനുണ്ട്. അതുകൊണ്ട് ഇപ്പോൾതന്നെ ഫൈനലിനെക്കുറിച്ച് ചിന്തിക്കുന്നില്ല'- ഹെസൺ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ പാകിസ്ഥാൻ മറ്റ് ടീമുകൾക്കെതിരെ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഫൈനലിലും ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു പരാജയം. 'ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ പല തവണ തോറ്റിട്ടുണ്ട്. പാകിസ്ഥാന്റെ എല്ലാ ടീമുകൾക്കും ഇന്ത്യയാണ് ബെഞ്ച്മാർക്ക് എന്നത് ഞങ്ങൾ മനസിലാക്കുന്നു'- ഹെസൺ കൂട്ടിച്ചേർത്തു.
Pakistan coach Mike Hesson has called India the benchmark in white-ball cricket, saying Pakistan’s goal is to reach that level. He also said Pakistan would look to put India under pressure if they meet again.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |