ന്യൂഡൽഹി: വിരാട് കൊഹ്‌ലിയും രോഹിത് ശർമയും 2027ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കണമെന്നാണ് രാജ്യത്തെ മുഴുവൻ ക്രിക്കറ്റ് ആരാധകരുടെയും ആഗ്രഹമെന്ന് ഇന്ത്യൻ താരം റിങ്കു സിംഗ്. ഇരുവരും ഉൾപ്പെടുന്ന ലോകകപ്പ് ടീം കിരീടം നേടുന്നത് സന്തോഷമുള്ള കാര്യമാണെന്നും റിങ്കു പറഞ്ഞു. ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം നമീബിയ, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. സെപ്തംബർ 27ന് കാര്യവട്ടം ഗ്രീൻഫീൽഡിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ രോഹിത്തും കൊഹ്‌ലിയും കളിക്കുന്നുണ്ട്. ലോകകപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ഇരുവർക്കും പരമ്പര നിർണായകമാണ്.
'വിരാട് ഭായിയും രോഹിത് ഭായിയും ഇതിഹാസ താരങ്ങളാണ്. അവർ ലോകകപ്പിൽ കളിക്കണമെന്നും ഇന്ത്യ കിരീടം നേടുന്ന ടീമിന്റെ ഭാഗമാകണമെന്നും എനിക്ക് മാത്രമല്ല, രാജ്യത്തെ മുഴുവൻ ആളുകൾക്കും ആഗ്രഹമുണ്ട്. ഇത് രാജ്യത്തിന് മുഴുവൻ സന്തോഷമുള്ള കാര്യമാണ്. നമുക്ക് ആർക്കും ഇതവരുടെ അവസാന ലോകകപ്പായിരിക്കുമോ എന്ന് അറിയില്ല. ഏറെക്കാലമായി ഇന്ത്യ ലോകകപ്പ് നേടിയിട്ടില്ല. അതിനാൽ ഇന്ത്യയ്ക്കായി ലോകകപ്പ് നേടാൻ അവർക്ക് കഴിഞ്ഞാൽ അത് അവർക്കും രാജ്യത്തിനും ഏറെ അഭിമാനമായിരിക്കും,'- റിങ്കു കൂട്ടിച്ചേർത്തു.
2015 മുതൽ 2023 വരെയുള്ള കാലയളവിൽ രോഹിത് മൂന്ന് ലോകകപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2019ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 648 റൺസ് നേടിയ രോഹിത് അഞ്ച് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. 28 മത്സരങ്ങളിൽ നിന്ന് 1,575 റൺസുമായി രോഹിത് നാലാം സ്ഥാനത്താണ്. 60.57 ആണ് ബാറ്റിംഗ് ശരാശരി. ആറ് അർദ്ധസെഞ്ച്വറികൾക്ക് പുറമെ ഏഴ് സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ സെഞ്ച്വറികളാണിത്.
ലോകകപ്പ് ചരിത്രത്തിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് കൊഹ്‌ലി. 37 മത്സരങ്ങളിൽ നിന്ന് 59.83 ശരാശരിയിൽ 1,795 റൺസാണ് കൊഹ്‌ലിയുടെ സമ്പാദ്യം. അഞ്ച് സെഞ്ച്വറികളും 12 അർദ്ധസെഞ്ച്വറികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് കൊഹ്‌ലി. 314 മത്സരങ്ങളിൽ നിന്ന് 58.59 ശരാശരിയിൽ 14,941 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 54 സെഞ്ച്വറികളും 79 അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 2027 ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ രോഹിത്തിന്റെയും വിരാടിന്റെയും പ്രകടനമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Indian batter Rinku Singh said he hopes Virat Kohli and Rohit Sharma play in the 2027 ODI World Cup and help India win the title. He described both as legends and highlighted their impressive World Cup records.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |