SignIn
Kerala Kaumudi Online
Sunday, 25 October 2026 2.08 PM IST

ശ്‌മശാനത്തിന് സമീപം മോദിയുടെ ചിത്രത്തിൽ ദുർമന്ത്രവാദം; വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് യുപി പൊലീസ്

modi
ദുർമന്ത്രവാദം നടത്തിയ രീതിയിൽ കണ്ട മോദിയുടെ ചിത്രം (ചിത്രം: വീഡിയോ സ്‌ക്രീൻഷോട്ട്)

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തിയെന്ന് കരുതുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. സൈബർ സെല്ലുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്യുമെന്ന് യുപി പൊലീസ് അറിയിച്ചു.

ദോരീഘട്ടിൽ സരയു നദിക്കരയിലുള്ള ശ്‌‌മശാനത്തിന് സമീപം ദുർമന്ത്രവാദം നടത്തിയതായി കണ്ടെത്തിയത്. ചരട് കെട്ടിയ നാല് തേങ്ങയും സൂചി കുത്തിയ ഒമ്പത് ചെറുനാരങ്ങകളും മോദിയുടെ ചിത്രത്തിൽ വച്ച് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പൊടി വിതറിയിരിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ വീഡിയോയുടെ ഉറവിടം കണ്ടെത്താനും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

സംഭവത്തിൽ കേസെടുത്തതോടെ പരിഹാസവുമായി ആം ആദ്‌മി രംഗത്തെത്തി. കുറ്റകൃത്യങ്ങൾ തടയാതെ മന്ത്രവാദം പിടിക്കാൻ നടക്കുകയാണ് യോഗിയുടെ പൊലീസെന്നാണ് എഎപിയുടെ പരിഹാസം.

English Summary

Uttar Pradesh Police have registered a case after a video allegedly showing black magic performed using Prime Minister Narendra Modi’s photograph went viral on social media. The incident reportedly occurred at a cremation ground near the Sarayu River in Dorighat. Police are examining CCTV footage, questioning witnesses and tracing the video’s source with the cyber cell. AAP criticised the police investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI BLACK MAGIC VIDEO, UP POLICE INVESTIGATION, MODI PHOTO BLACK MAGIC, UTTAR PRADESH CRIME NEWS, PM MODI VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360