
ബംഗളൂരു: മുതിർന്ന മന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമ്പോൾ സന്ദർശകർ ഔദ്യോഗിക മര്യാദകളും പ്രോട്ടോക്കോളും പാലിക്കണമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ക്യാമറ ഘടിപ്പിച്ച മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നത് സംശയങ്ങൾക്ക് ഇടയാക്കും.
കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കേരള മുഖ്യമന്ത്രി വി.ഡി സതീശനെയും ലക്ഷ്യമിട്ട് രഹസ്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് ഖാർഗെയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്കിടെ വ്യവസായി ബിസിനസിൽ നിന്ന് രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നതും കണ്ണടയിലെ ക്യാമറ ശ്രദ്ധയിൽപ്പെട്ടതും സംശയമുണ്ടാക്കിയെന്ന് ശിവകുമാർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പണം തട്ടലും ബ്ലാക്ക്മെയിലിംഗും നടന്നിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |