SignIn
Kerala Kaumudi Online
Sunday, 25 October 2026 12.20 AM IST

കാരുണ്യ ചികിത്സാ സഹായത്തിന് 293.62 കോടി രൂപ കൈമാറി

lottary

തിരുവനന്തപുരം: കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽ നിന്ന് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി 293.62 കോടി രൂപ സംസ്ഥാന ആരോഗ്യ ഏജൻസിക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചെക്ക് ഏറ്റുവാങ്ങി.

കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ അർഹരായ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിലൂടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

അർഹരായ രോഗികൾക്ക് ചികിത്സ നൽകിയ ഇനത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ കുടിശിക തീർപ്പാക്കാൻ സർക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇത്രയും തുക ലഭിച്ചത് ഏറെ പ്രയോജനകരമാണ്. ചികിത്സാ സഹായം ആവശ്യമുള്ള സാധാരണക്കാരായ രോഗികൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് വലിയ ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUNYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360