SignIn
Kerala Kaumudi Online
Saturday, 24 October 2026 3.22 AM IST

ലോക റെക്കാഡിട്ട് ജിയോ ഐ.പി.ഒ,​ 22 മടങ്ങിലേറെ ആവശ്യക്കാർ

READ ENGLISH VERSION
jio

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒ ആഗോള റെക്കാഡോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി 1.38 കോടിയിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ നേടിയ ഐ.പി.ഒയായി മാറി. 30,213 കോടി രൂപയുടെ ഓഹരി വില്പനയ്ക്ക് 7.40 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ലഭിച്ചത്. സബ്സ്ക്രിപ്ഷൻ 22 മടങ്ങിലേറെയാണ്.

ആങ്കർ നിക്ഷേപകരിൽ നിന്ന് 2.50 ലക്ഷം കോടി രൂപയുടെ ആവശ്യകത ലഭിച്ചു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്‌സ് വിഭാഗം 70.55 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 2.72 മടങ്ങും സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിൽ 14 മടങ്ങുമാണ് സബ്സ്ക്രിപ്ഷൻ.

ഓഹരി അലോട്ട്മെന്റ് ഒക്ടോബർ 26നും ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ ക്രെഡിറ്റ് ചെയ്യുന്നത് 27നും നടക്കും. ഒക്ടോബർ 28ന് ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360