ലാസ: ടിബറ്റിൽ കഴിഞ്ഞദിവസമുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 16 പേർ മരിച്ചതായും 32 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. 546 പേരെ കാണാനില്ല. ഇവർക്കായി അന്വേഷണം നടക്കുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്‌ച രാത്രി 10.33നാണ് ഭൂകമ്പമുണ്ടായത്. നാഗ്‌ചു മേഖലയിലെ ഒറ്റപ്പെട്ട പർവ്വത പ്രദേശത്ത് ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.
ഇന്ന് പുലർച്ചെയോടെ വീണ്ടും ടിബറ്റിൽ തുടർചലനങ്ങൾ ഉണ്ടായെന്നാണ് വിവരം. ഇന്ത്യൻ ദേശീയ ഭൂകമ്പ പഠനകേന്ദ്രം നൽകുന്ന വിവരമനുസരിച്ച് രാവിലെ 5: 54ന് ഭൗമോപരിതലത്തിൽ നിന്ന് 15 കിലോമീറ്റർ ഉള്ളിലായി ആദ്യ ഭൂചലനം ഉണ്ടായി. റിക്‌ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. രാവിലെ 6:05ഓടെ രണ്ടാമത് ചലനവും അനുഭവപ്പെട്ടത്. ഇവിടെയും റിക്‌ടർ സ്‌കെയിലിൽ 4.4തന്നെയായിരുന്നു. ഭൗമോപരിതലത്തിൽ നിന്ന് 15 കിലോമീറ്റർ ഉള്ളിലായാണ് ഇതിന്റെയും പ്രഭവകേന്ദ്രം. തുടർചലനങ്ങൾ ഉണ്ടായതിൽ രണ്ടാമത്തെത് ഇന്ത്യയിൽ അരുണാചൽ പ്രദേശിലെ പങ്കിനിൽ നിന്ന് 508 കിലോമീറ്റർ മാത്രം അകലെയായിരുന്നു. ഇക്കാര്യം ദേശീയ ഭൂകമ്പ പഠനകേന്ദ്രവും സ്ഥിരീകരിച്ചു.
A powerful earthquake that struck Tibet recently has reportedly killed 16 people and injured 32 others. Another 546 people are missing, and search operations are underway, according to China's state-run Xinhua news agency.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |