SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

യു.എസ് ആർമി മുൻ സ്‌നൈപ്പറുടെ അവകാശവാദം: 'ഉരഗങ്ങളെ പോലെയുള്ള വിചിത്ര ജീവികൾ സൈനികനെ കൊന്നു !'

d

വാഷിംഗ്ടൺ: ലോകത്തെ ഏ​റ്റവും നിഗൂഢമായ സ്ഥലമെന്നറിയപ്പെടുന്ന യു.എസിലെ 'ഏരിയ 51'ന് സമീപം നടന്ന രഹസ്യ ഓപ്പറേഷനിൽ യു.എസ് സൈന്യം ഉരഗങ്ങളെ പോലെ തോന്നിക്കുന്ന മൂന്ന് വിചിത്ര ജീവികളെ കൊന്നെന്ന് അവകാശവാദം. യു.എസ് ആർമിയിലെ മുൻ സ്‌നൈപ്പർ ആയ നിക്ക് ബെ​റ്റ്‌സിന്റേതാണ് അവകാശവാദം.

ജീവികളുമായുള്ള ഏ​റ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഉടൻ അവിടെവച്ച് തന്നെ കത്തിച്ചുകളഞ്ഞെന്നും പറയുന്നു. സൈനികന്റെ മരണകാരണം മറച്ചുവയ്ക്കാൻ അത് പരിശീലനത്തിനിടയുണ്ടായ അപകടമാണെന്ന കഥ അധികാരികൾ കെട്ടിച്ചമച്ചത്രെ.


നെവാഡയിലെ രഹസ്യ ഭൂഗർഭ കേന്ദ്രത്തിൽ നടന്ന സംഭവത്തെക്കുറിച്ച് യു.എസ് മിലിട്ടറിയുടെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിലെ ഒരു അംഗമാണ് തന്നോട് പറഞ്ഞതെന്നും താൻ നേരിട്ട് ദൗത്യത്തിൽ പങ്കെടുത്തിരുന്നില്ല എന്നും നിക്ക് പറഞ്ഞു.


പതിവ് റേഡിയോ പരിശോധനകൾ നിലയ്ക്കുകയും ക്വിക്ക് റിയാക്ഷൻ ടീം മടങ്ങിവരാതിരിക്കുകയും ചെയ്‌തോടെയാണ് ദൗത്യ സംഘത്തെ കേന്ദ്രത്തിലേക്ക് അയച്ചത്. സാധാരണ തോക്കുകൾക്കും ബുള്ള​റ്റുകൾക്കും പകരം ഡയറക്റ്റഡ് എനർജി വെപ്പണുകൾ നൽകിയാണ് സൈനികരെ ഭൂഗർഭ തുരങ്കങ്ങളുടെ ശൃംഖലയിലേക്ക് അയച്ചതെന്നും നിക്ക് അവകാശപ്പെട്ടു.

വിഷയം പുറത്തുപറയരുതെന്ന് ദൗത്യത്തിന്റെ ഭാഗമായ മ​റ്റൊരു വ്യക്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും നിക്ക് പറയുന്നു. അതേ സമയം, നിക്കിന്റെ വാദങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും ലഭ്യമല്ല. നിക്കിന്റേത് കെട്ടുകഥയാകാമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

# രണ്ടു കാലുള്ള ജീവി !


 സംഘം രണ്ട് കാലിൽ നടക്കുന്ന, ഉരഗങ്ങളെപ്പോലെ തോന്നിക്കുന്ന, വിരലുകളുള്ള ജീവികളെ കണ്ടുമുട്ടിയെന്ന് നിക്ക് പറഞ്ഞു. സൈനികർക്ക് നൽകിയതിന് സമാനമായ ആയുധം ഇവയുടെ കൈവശമുണ്ടായിരുന്നു. ജീവികളും സൈന്യവും പരസ്പരം ആക്രമണം നടത്തി
 ഏ​റ്റുമുട്ടലിനിടയിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അവിടെയുണ്ടായിരുന്ന മൂന്ന് ജീവികളെയും സൈന്യം ഇല്ലാതാക്കി. സഹസൈനികരുടെ എതിർപ്പ് വകവയ്ക്കാതെ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം അവിടെ തന്നെ ദഹിപ്പിച്ചു


# ഏരിയ 51


നെവാഡയിൽ ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഇവിടെ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. അന്യഗ്രഹ ജീവികളുടെ വിഹാരകേന്ദ്രം, അമേരിക്കയുടെ രഹസ്യ ആയുധ നിർമ്മാണ ശാല തുടങ്ങിയ നിരവധി കഥകളാണ് ഏരിയ 51ന്റെ പേരിൽ പ്രചരിക്കുന്നത്.


ഏരിയ 51 ലേക്ക് ആർക്കും പ്രവേശനമില്ല. അതുകൊണ്ട് തന്നെയാണ് പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകത്തിനറിയാത്തത്. ഇവിടം ഒരു ഹൈലി ക്ലാസിഫൈഡ് റിസർച്ച് ഫെസിലി​റ്റിയാണെന്നാണ് സർക്കാർ പറയുന്നത്.


അമേരിക്കൻ എയർഫോഴ്‌സിന്റെ പൂർണ നിയന്ത്റണത്തിലുള്ള പ്രദേശത്തിന്റെ ഔദ്യോഗിക നാമം നെവാഡ ടെസ്​റ്റ് ആൻഡ് ട്രെയിനിംഗ് റേഞ്ച് എന്നാണ്. എഡ്വാർഡ് എയർഫോഴ്‌സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം. വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും മനുഷ്യവാസം കുറഞ്ഞ ഒ​റ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു ഇടം തിരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു. അതേ സമയം, അമേരിക്ക പിടിച്ചെടുത്ത പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360