
കോട്ടക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 63ാം ആയുർവേദ സെമിനാർ നവംബർ ഒന്നിന് കോയമ്പത്തൂർ ഭാരതിയാർ ഹാളിൽ നടക്കും. കോയമ്പത്തൂർ ബ്രാഞ്ചിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് കോയമ്പത്തൂരിൽ നടക്കുന്ന സെമിനാൽ ദൂദ്പാപേശ്വർ മാനേജിംഗ് ഡയറക്ടർ രഞ്ജിത് ആനന്ദ് പുരാണിക് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി തമിഴ്നാട് ഡയറക്ടർ കെ.ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയാകും. വി.പി.എസ്.വി ആയുർവേദ കോളേജ് പഞ്ചകർമ്മ വിഭാഗം പ്രൊഫ. ഡോ.എ.കെ.മനോജ്കുമാർ മോഡറേറ്ററാകും. ആര്യവൈദ്യശാല പ്രസിദ്ധീകരിക്കുന്ന നാല് പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്യും.
ആയുർവേദ വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകളും ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം.വാരിയർ വിതരണം ചെയ്യും. കോയമ്പത്തൂർ ബ്രാഞ്ചിന്റെ സുവർണ ജൂബിലി ആഘോഷം തമിഴ്നാട് പിന്നാക്ക ക്ഷേമവകുപ്പുമന്ത്രി വി.സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ചിന്റെ മുൻ മാനേജർമാരായ ഡോ.ടി.വി.രാമൻകുട്ടി വാരിയർ, ഡോ.ജി.പി.മുകുന്ദൻ, ഡോ.ടി.വത്സല എന്നിവരെ ആദരിക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികുമാർ, കോയമ്പത്തൂർ ബ്രാഞ്ച് മാനേജർ ഡോ.പി.എസ്.ജയകൃഷ്ണൻ, ക്വാളിറ്റി അഷ്വറൻസ് സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എം.കെ.ജിതേഷ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |