SignIn
Kerala Kaumudi Online
Sunday, 25 October 2026 12.14 AM IST

എ.യു സ്മോൾ ഫിനാൻസ് അറ്റാദായം 858 കോടി രൂപ

sanjay

കൊച്ചി: എ.യു സ്മോൾ ഫിനാൻസ് ബാങ്കിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 53 ശതമാനം വർദ്ധിച്ച് 858 കോടി രൂപയായി. അറ്റ പലിശ വരുമാനം 32 ശതമാനം ഉയർന്ന് 2,820 കോടി രൂപയിലെത്തി. ആകെ നിക്ഷേപം 28.6 ശതമാനം ഉയർന്ന് 1,70,460 കോടി രൂപയായപ്പോൾ വായ്പാ പോർട്ട്ഫോളിയോ 25.1 ശതമാനം വളർന്ന് 1,53,769 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.99 ശതമാനമായി കുറഞ്ഞു. ഉത്തരവാദിത്തമുള്ള വളർച്ചയ്ക്കും ഉപഭോക്തൃ സുരക്ഷയ്ക്കും മുൻഗണന നൽകി മുന്നോട്ടുപോകുമെന്ന് ബാങ്കിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സഞ്ജയ് അഗർവാൾ പറഞ്ഞു.

Mr. Sanjay Agarwal, Founder, MD & CEO, AU SFB

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AU SMALL FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360