
കൊച്ചി: ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലുപ്പമേറിയതുമായ സ്വർണ കമ്മലുകൾ നിർമ്മിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് രണ്ട് ഗിന്നസ് വേൾഡ് റെക്കാഡുകൾ കൈവരിച്ചു. 22 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച ജുംക കമ്മലുകളുടെ ആകെ തൂക്കം 16.514 കിലോഗ്രാമാണ്. ‘മയൂര സഹസ്ര’ എന്ന കമ്മലുകൾ ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ ജോയ്ആലുക്കാസിന്റെ ‘ജുവൽ ഒഫ് ജോയ്’ ഷോറൂമിൽ പ്രദർശിപ്പിച്ചു.
യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഇന്നലെ കമ്മലുകൾ അനാവരണം ചെയ്തു. ഗിന്നസ് വേൾഡ് റെക്കാഡ്സ് പ്രതിനിധി രണ്ട് റെക്കാഡുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസിനും ജോയ്ആലുക്കാസ് ജുവലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസിനും കൈമാറി.
ഇന്ത്യൻ മയിലിന്റെ സൗന്ദര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കമ്മലുകളുടെ രൂപകൽപ്പന. മാസങ്ങൾ നീണ്ട കരകൗശല വൈദഗ്ദ്ധ്യത്തിലൂടെയാണ് ആഭരണങ്ങൾ നിർമ്മിച്ചത്. മുൻ ലോക റെക്കാഡിനെക്കാൾ അഞ്ചിരട്ടിയിലധികം ഭാരമുണ്ടെന്ന് കമ്പനി അറിയിച്ചു.
കമ്മലുകൾ വിൽപ്പന നടത്തില്ലെങ്കിലും ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ ഷോറൂമിൽ സ്ഥിരമായി പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ സൗജന്യമായി കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |