SignIn
Kerala Kaumudi Online
Sunday, 25 October 2026 1.59 AM IST

സർജറി പൂർത്തിയായി, സാലിമിന് ഇനി പുതുജീവിതം

yusaf

പത്ത് ലക്ഷം രൂപയുടെ സഹായവുമായി എം.എ. യൂസഫലി

കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം നെടുമ്പന സ്വദേശി സാലിമിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. തുടർചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി പണം കണ്ടെത്താൻ പ്രയാസപ്പെട്ട കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് നൽകിയത്.

തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാലിമിന്റെ ശസ്ത്രക്രിയകൾ പൂർത്തിയായി. അഞ്ച് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് ആശുപത്രി വിട്ടത്. ഇനി ദീർഘകാല വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഡയറക്ടർ വി. പീതാംബരൻ, കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ നിഖിൻ ജോസഫ് എന്നിവർ ആശുപത്രിയിലെത്തി കുടുംബത്തിന് സഹായം കൈമാറി.

ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സാലിം അപകടത്തിൽപ്പെട്ടത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ചതോടെ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും കാലിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനിടെ 30 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്നു.

ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി വലിയ തുക ആവശ്യമായതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. സാലിമിന്റെ അവസ്ഥയും കുടുംബത്തിന്റെ സഹായാഭ്യർഥനയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യൂസഫലി ചികിത്സാ സഹായം നൽകാൻ നിർദേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MA YOUSAFALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360