SignIn
Kerala Kaumudi Online
Saturday, 24 October 2026 8.45 PM IST

ഇറാൻ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും , തിരിച്ചടിക്കുമെന്ന് ഇറാൻ

READ ENGLISH VERSION
us-ship-
യു.എസിന്റെ വിമാനവാഹിനി കപ്പൽ യുഎസ്.എസ്. തിയോഡോർ റൂസ്‌വെൽറ്റ്

വാഷിംഗ്‌ടൺ : പശ്ചിമേഷ്യയെ വീണ്ടും .യുദ്ധഭീതിയിലാക്കി ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെയും ഇസ്രയേലിന്റെയും സൈനിക നീക്കം.. നിലവിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനി കപ്പലുകൾ കൂടാതെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റിനെ കൂടി അമേരിക്ക ഇവിടേക്ക് അയച്ചിട്ടുണ്ട്. നവംബ‌ർ ആദ്യത്തോടെ ഇരുപതിനായിരത്തിലധികം നാവികരും മറൈനുകളും നൂറുകണക്കിന് യുദ്ധവിമാനങ്ങളം മേഖലയിൽ സജ്ജമാകും.

ഇതിനിടെ ഡസൻ കണക്കിന് ഇസ്രയേലി യുദ്ധവിമാനങ്ങൾ സിറിയൻ,​ ഇറാഖി വ്യോമപാതയിലൂടെ ഇറാന്റെ അതിർത്തിക്ക് സമീപം നിരീക്ഷണ പറക്കൽ നടത്തി. ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന നീക്കങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അതേസമയം ആക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറാൻ. 30 ബാലിസ്റ്റിക്ക് മിസൈലുകൾ വിക്ഷേപിച്ചു കൊണ്ട് ഇറാൻ രാജ്യവ്യാപകമായി സൈനിക പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക ആക്രമിച്ചാൽ എണ്ണ ശുദ്ധീകരണ ശാലകളും ഭൂഗർഭ കേബിളുകളും ഡാറ്റാസെന്ററുകളും ലക്ഷ്യമിടുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റസായി മുന്നറിയിപ്പ് നൽകി. കൂടാതെ അമേരിക്കയുടെ മദർ ഓഫ് ആൾ ബോംബിന് മറുപടിയായി ഫദാർ ഓഫ് ആൾ ബോംബ് എന്ന പുതിയ ആയുധവും തയ്യാറായി വരുന്നെന്ന് ഇറാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, IRAN US TENSIONS, US AIRCRAFT CARRIERS, ISRAEL FIGHTER JETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360