SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

റഷ്യൻ ഡീസലുമായി കപ്പൽ യു.എസിലേക്ക്

d

മോസ്കോ: റഷ്യയിൽ നിന്ന് ഡീസലുമായി യു.എസിലെ ന്യൂയോർക്കിലേക്ക് കപ്പൽ പുറപ്പെട്ടു. റഷ്യയിൽ നിന്ന് കോടിക്കണക്കിന് ടൺ ഡീസൽ ഇറക്കുമതി ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പിന്നാലെയാണ് നീക്കം. ഡീസൽ വില കുതിച്ചുയരുന്നത് തടയാനെന്ന് വാദിക്കുന്ന ട്രംപ്,​ റഷ്യൻ ഡീസൽ കയറ്റുമതിക്ക് മേലുള്ള യു.എസ് ഉപരോധങ്ങൾ 2027 ഏപ്രിൽ വരെ നീക്കുകയും ചെയ്തിരുന്നു. മാൾട്ട പതാക വഹിക്കുന്ന കപ്പലിൽ 3 ലക്ഷത്തോളം ബാരൽ ഡീസലാണുള്ളത്. വ്യാഴാഴ്ച അർദ്ധരാത്രി പ്രിമോർസ്‌കിലെ റഷ്യൻ എണ്ണ ടെർമിനലിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. നവംബർ 7 ഓടെ യു.എസിന്റെ കിഴക്കൻ തീരത്ത് എത്തുമെന്ന് കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360