
ലാസ: ടിബറ്റിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടം. 16 പേർ മരിച്ചെന്ന് ചൈന അറിയിച്ചു. 76 പേർക്ക് പരിക്കേറ്റു. 339 വീടുകൾ തകർന്നു. 12,000 ത്തിലേറെ പേരെ ഒഴിപ്പിച്ചു. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നാഗ്ചു മേഖലയിൽ ജനസാന്ദ്രത കുറഞ്ഞ ബാകെൻ കൗണ്ടിയാണ്. പ്രദേശത്തെ വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ താറുമാറായി. മണ്ണിടിച്ചിൽ മൂലം പലയിടത്തും റോഡ് ഗതാഗതവും തടസപ്പെട്ടു. കടുത്ത ശൈത്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം. പിന്നാലെ മേഖലയിൽ 413 തുടർ ചലനങ്ങളും രേഖപ്പെടുത്തി. 2024 ജനുവരിക്ക് ശേഷം ടിബറ്റിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |