
അമ്മാൻ : ജോർദാനിലെ പള്ളിയിൽ ശവസംസ്കാര ചടങ്ങിനിടെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. പത്തു പേർക്ക് പരിക്കേറ്റു. ജോർദാനിലെ തെക്കൻ കരക് ഗവർണറേറ്റിലുള്ള ഹമ്മൂദ് പള്ളിയിലാണ് വെള്ളിയാഴ്ച രാത്രി രണ്ടുപേർ ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാഹനത്തിലെത്തിയ അക്രമികൾ അഞ്ചുമിനിട്ടോളം തുടർച്ചയായി വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വെടിവയ്പ് നടക്കുമ്പോൾ പള്ളിക്കുള്ളിലും പരസിരത്തുമായി 150മുതൽ 200 വരെ ആളുകളുണ്ടായിരുന്നു എന്നാണ് വിവരം. 50നും 70നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷം എന്നാണ് റിപ്പോർട്ട്. ശവസംസ്കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സുരക്ഷാസേന അന്വേഷണം ആരംഭിച്ചതായി വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ മൊമാനി അറിയിച്ചു. അക്രമികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ആക്രമണത്തിന്റെ ലക്ഷ്യമോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Unknown gunmen attacked a funeral service at Hammoud Mosque in Jordan's southern Karak Governorate on Friday night. Seven people were killed and ten injured, some critically. Two assailants arrived by vehicle, fired for five minutes, and then escaped. Security forces have launched an investigation into the incident, but details about the attackers or their motive remain unknown.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |