
ന്യൂഡൽഹി: ന്യൂസ്ക്ലിക്കിനും സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കുമെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇ.ഡി. മേയ് 29ലെ ഹൈക്കോടതി ഉത്തരവിൽ നിർണായക തെളിവുകളും പ്രോസിക്യൂഷൻ വാദവും അവഗണിച്ചെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങളുടെ വിദേശ ഫണ്ടിംഗ് നിയന്ത്രണങ്ങൾ മറികടന്ന് ന്യൂസ്ക്ലിക്കിന് 9.59 കോടി വിദേശ നിക്ഷേപം ലഭിച്ചതായി ഇ.ഡി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |