
ന്യൂഡൽഹി: പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. 1989 കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജേഷ് കുമാർ 2024ലാണ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റത്. രണ്ടുവർഷത്തെ കാലാവധി ഒക്ടോബർ 31ന് പൂർത്തിയാകാനിരിക്കെയാണ് സർക്കാർ തീരുമാനം.
മുൻപ് കേരളത്തിൽ നഗരവികസന സെക്രട്ടറി, ധനകാര്യ സെക്രട്ടറി പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നീ നിലകളിലും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (പ്രതിരോധ സെക്രട്ടറി-നിയുക്ത) ആയി സേവനമനുഷ്ഠിച്ചു. കേന്ദ്രത്തിൽ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സെക്രട്ടറി, നഗരവികസന മന്ത്രാലയത്തിൽ ട്രാൻസ്പോർട്ട് ഡയറക്ടർ, ഡൽഹി വികസന അതോറിറ്റി കമ്മീഷണർ തുടങ്ങിയ പദവികളിലും ജോലി ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |