SignIn
Kerala Kaumudi Online
Sunday, 25 October 2026 6.09 AM IST

'കൗമാര സംഭവം'

d
D

കായിക കേരളത്തിന്റെ കൗമാര വിപ്ലവത്തിന് ഇന്ന് കോഴിക്കോട് തുടക്കം.

കോഴിക്കോട്: കായിക കേരളത്തിന്റെ കൗമാര വിപ്ലവത്തിന് ഇന്ന് കോഴിക്കോട് തുടക്കം. വൈകിട്ട് നാലിന് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ ഡോ. പി.ടി. ഉഷ എം.പി ദീപശിഖ തെളിയിക്കും. ഇന്ന് ഉദ്ഘാടനച്ചടങ്ങും കായിക താരങ്ങളുടെ മാർച്ചു പാസ്റ്രുമാണുള്ളത്. മത്സരങ്ങളില്ല. അത്‌ലറ്റിക്സിനൊപ്പം ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, കരാട്ടെ, വടംവലി, നെറ്റ്ബോൾ, വുഷു തുടങ്ങി വിവിധ ഗെയിംസ് ഇനങ്ങളും ഉൾപ്പെടുത്തിയ ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാം പതിപ്പാണിത്.

ഇന്ന് രാവിലെ ഒമ്പതിന് കോഴിക്കോട് ബീച്ചില്‍ തിരുവനന്തപുരത്തുനിന്ന് പ്രയാണം ആരംഭിച്ച സ്വർണക്കപ്പിനെ വരവേൽക്കും. 'സേ നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തിയാണ് മേള സംഘടിപ്പിക്കുന്നത്.

നീന്തൽ ഉൾപ്പെടെയുള്ള ഇനങ്ങളിലെ മത്സരങ്ങൾ ഉദ്ഘാടനത്തിന് മുന്നേ നടന്നു. ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാം പതിപ്പാണിത്.

പതിവുപോലെ പഴയിടം

കായിക മേളയിൽ ഭക്ഷണമൊരുക്കുന്നത് ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയാണ്.

16000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 2000 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് എൻഐടി മൈതാനത്ത് ഒരുക്കിയിട്ടുള്ളത്.

മത്സരിക്കാൻ ജനപ്രതിനിധികൾ

ഉദ്ഘാടനശേഷം ജനപ്രതിനിധികൾക്കായി 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങൾ നടക്കും.

നാളെ ഇൻക്ലൂസീവ് മത്സരങ്ങൾ

നാളെ നടക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000ത്തിലധികം ഭിന്നശേഷി താരങ്ങൾ പങ്കെടുക്കും.അത്ലറ്റിക്സ്, ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങളാണ് നടക്കുക.

10 വേദികൾ

എൻ.ഐ.ടി ക്യാമ്പസ്

അത്‌ലറ്റിക്സ്, ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്‌ലറ്റിക്സ്

ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം

ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ
ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ

പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ
സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ

ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ

വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ, വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ

കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബാൾ ബാഡ്മിന്റൺ
ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

യോഗ
പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി സ്കൂൾ

നെറ്റ്ബോൾ, ത്രോബോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360