SignIn
Kerala Kaumudi Online
Sunday, 25 October 2026 9.34 AM IST

ആർട്ടിമിസ് - 3 വിക്ഷേപണം 2027 പകുതിയോടെ

d

വാഷിംഗ്ടൺ: ആർട്ടിമിസ് - 3 ദൗത്യത്തിന്റെ വിക്ഷേപണം 2027 പകുതിയോടെയെന്ന് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. 14 ദിവസമാണ് ദൗത്യം. ദൗത്യത്തിലെ നാല് യാത്രികരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആർട്ടിമിസ് - 3 ചന്ദ്രനിൽ ഇറങ്ങില്ല. ദൗത്യത്തിലെ ഒറിയോൺ പേടകത്തെ എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം)​ റോക്കറ്റ് ഭൂമിയിൽ നിന്ന് 280 മൈൽ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഇവിടെ വച്ച് ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ മാർക്ക് 2, സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എച്ച്.എൽ.എസ് ലാൻഡറുകളുടെ ഒറിയോണുമായി ബന്ധിപ്പിക്കുന്ന പ്രക്രിയകൾ പരീക്ഷിക്കും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടിമിസ് 4 ന് മുന്നോടിയാണിത്. ബ്ലൂ മൂണും സ്റ്റാർഷിപ്പും വെവ്വേറെ റോക്കറ്റുകളിലാണെത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360