SignIn
Kerala Kaumudi Online
Monday, 26 October 2026 2.23 AM IST

റെയ്‌ഹാന്റെ ചിത്ര പ്രദർശനം കണ്ട് രാഹുൽ

e

ന്യൂഡൽഹി: റെ‌യ്‌ഹാൻ വാദ്ര‌യുടെ ചിത്രപ്രദർശന വിവാദത്തിൽ മൗനം പാലിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, പ്രദർശനം സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്ര‌യുടെയും മകനായ റെ‌യ്ഹാന്റെ 'നോ ഐഡിയ ഈസ് ഫൈനൽ' പ്രദർശനമാണ് ഡൽഹിയിലെ ബിക്കാനേർ ഹൗസിലെത്തി കണ്ടത്.

പ്രദർശനത്തിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥി, യുവജന പ്രതിഷേധങ്ങളുടെ 74 ചിത്രങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പോരലേക്ക് വളർന്നിരുന്നു. ചിത്രങ്ങൾ നീക്കിയതിനെ പ്രിയങ്ക വിമർശിച്ചതിനു പിന്നാലെ, രാഹുൽ വിഷയത്തിൽ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടി ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി സഹോദരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് ആരോപിച്ചിരുന്നു. റൈഹാനെ രാഷ്ട്രീയത്തലേക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ് വിവാദത്തിനു പിന്നിലെന്നും ബി.ജെ.പി വാദിച്ചു.

റൈഹാന്റെ ചിത്രങ്ങൾ പ്രദർശന നയത്തിന് വിരുദ്ധമാണെന്നായിരുന്നു ബിക്കാനേർ ഹൗസ് അധികൃതരുടെ വിശദീകരണം. എന്നാൽ, പ്രദർശനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് 105 ചിത്രങ്ങളിൽ 74 എണ്ണം നീക്കാൻ ആവശ്യപ്പെട്ടതെന്നും ദേശീയപതാകയുടെ ചിത്രങ്ങൾക്കും എതിർപ്പുണ്ടായെന്നും റൈഹാൻ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360