SignIn
Kerala Kaumudi Online
Monday, 26 October 2026 2.24 AM IST

ജാമിയയിൽ പന്തൽ വീണ്ടും സ്ഥാപിച്ചു

jamia

ന്യൂഡൽഹി: വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നിരാഹാരസമരം തുടരുന്നു. സുരക്ഷാജീവനക്കാർ പൊളിച്ചുനീക്കിയ സമരപ്പന്തൽ വിദ്യാർത്ഥികൾ വീണ്ടും സ്ഥാപിച്ചു. പ്രതിഷേധം ശക്തമായതോടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. ക്യാമ്പസിന്റെ ഗേറ്റുകൾ അടച്ചുപൂട്ടി. സമരക്കാർക്ക് ഭക്ഷണവും കുടിവെള്ളവും നിഷേധിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

പിന്തുണയുമായി പുറത്തുനിന്നെത്തിയ വിദ്യാർത്ഥികളും പ്രാദേശിക നേതാക്കളും ഇന്നലെ ഏഴാം നമ്പർ ഗേറ്റിന് സമീപം മുദ്രാവാക്യം വിളിച്ചു. പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി. മൂന്ന് വനിതാ വിദ്യാർത്ഥി നേതാക്കളടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAMIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360